Sunday, September 26, 2010

chat

കാത്തിരിക്കേണ്ടിവന്നാല്‍
ആസമയം മെയിലെഴുതാമല്ലോ അതല്ലേ എളുപ്പം

njaകണ്ടു പിടിച്ച പുതിയ ഐഡിയ
ചാറ്റില്‍ മിസ്സ്‌ ആകുന്നതൊക്കെ മെയിലില്‍ കാണുമല്ലോ


പക്ഷെ വായിച്ചു നോക്കണം
ശരിക്കു പറഞ്ഞാല്‍ ചാറ്റു രംഗത്ത് ഞാന്‍ വെറും കുട്ടിയാണ്
എനിക്ക് മെയില്‍ ആണു ശീലം
ഇപ്പോള്‍ പിന്നെ ചാറ്റു ചെയ്യുന്നതും ഇഷ്ടമായി തുടങ്ങി
പ്രോബ്ലം അതല്ല


അങ്ങോട്ടുമിങ്ങോട്ടും ശ്രദ്ധയോടെയിരുന്നില്ലെങ്കില്‍
എന്തിനെപ്പറ്റിയാണ് പറയുന്നതെന്നു കു‌ടി പിടികിട്ടുകയില്ല
ചിലപ്പോള്‍ വേറെ വല്ലതും കരുതും
അതും സൂക്ഷിക്കണം


മെയില്‍ ആകുമ്പോള്‍ പിന്നെയും പിന്നെയം വായിച്ചുനോക്കാനും പറ്റും


അല്ലെങ്കില്‍ പിന്നെ കുറെ മെയില്‍ എഴുത്ത്കഴിഞ്ഞു ചാറ്റു തുടങ്ങണം


പക്ഷെ അപ്പോള്‍ ചാറ്റിനു വിഷയം ഒന്നും ബാക്കി കാണുകയുമില്ല
അതും പ്രശ്നം


പിന്നെന്താ ഒരു വഴി
സാരമില്ല ചിലപ്പോള്‍ സ്പീട് ആയാല്‍ കുഴപ്പമില്ലയിരിക്കും
നോക്കട്ടെ അല്ലാതെന്ത ചെയ്യാ.ശ്രമിക്കട്ടെ


ഏതായാലും വളരെ സന്തോഷം കിട്ടുന്ന ഒരു കാര്യമാണല്ലോ
പക്ഷെ എന്നെ ആര്‍ക്കും തോല്പിക്കാന്‍ പറ്റുകയില്ല
ഞാനായിട്ട് സ്റ്റോപ്പ് ചെയ്യുകയുമില്ല ഏതൊരു ചാറ്റ് സെഷനും
വേറെ പ്രശ്നം ചുമ്മാ വിസിബിള്‍ എന്നു കണ്ടാല്‍
ഉടനെ കേറി ചാറ്റു തുടങ്ങാനുള്ള പ്രയാസം
ഇയ്യാളെക്കൊണ്ട് വല്യശല്യമായല്ലോ


എന്നു ആരെങ്കിലും വിചാരിച്ചാലോ
എന്നും പ്രയാസം
ഇത് ജാട ആണോ?
എയ് അല്ലെന്നാ ഞാന്‍ വിചാരിക്കുന്നത്
പക്ഷെ ഞാന്‍ ഇപ്പോഴും എന്നെ എപ്പോഴാ വിളിക്കുക
എന്നു വിചാരിച്ചായിരിക്കും വിസിബിള്‍ ആക്കുക
നല്ല മൂഡ്‌ ആണെങ്കില്‍ എന്തെല്ലാം സംസാരിക്കാന്‍ പറ്റും


ശരിക്കു ഇന്നത്തെ ഈ ഫാസ്റ്റ് ലൈഫില്‍ ഇതൊരു നല്ല കാര്യമാണ്
എല്ലാവരും അവരവരുടെ ലൊക്കേഷന്റെ കംഫര്ട്ടില്‍ ഇരുരുന്നു ബന്ധപ്പെടുക
മോഹഭംഗങ്ങള്‍ക്ക് അടിമയായ ഒരു തലമുറയുടെ വക്താവായ എനിക്ക്
ഇതൊക്കെ കാണാന്‍ സാധിക്കുന്നത്‌ തന്നെ ഒരു ഭാഗ്യം
ഇന്നുവരെ പഴയ തലമുറയിലെ ഒരാളെപ്പോലും


നെറ്റില്‍ കണ്ടെത്താന്‍ കഴിയാത്ത ഒരു ഭാഗ്യദോഷിയോ ഞാന്‍
എയ്യ് അല്ല ഞാന്‍ ഭാഗ്യവാന്‍
ബാക്കിയുള്ളവര് ‍ഇല്ലാത്തതിനു ഞാനെങ്ങനെ കുറ്റക്കാരനാകും
ഞാന്‍ അതിനു വേണ്ടി നടത്തിയ ശ്രമങ്ങള്‍
ആലോചിച്ചാല്‍ ആരാ ഇതിനൊക്കെ തുനിയുക
നീണ്ട പത്തു കൊല്ലം


ശ്രരാശ്രരി ൫ മണിക്കുര്‍


ദിവസവും കംപ്യുട്ടരില്‍ ഇരുന്നു


എന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ
ഏതായാലും പഴംകഥകള്‍ എല്ലാം ചുരുളഴിഞ്ഞു വരുന്നു
അതൊരു അനുഭൂതി വേറെയാണ്
ഏറ്റവും രസം പണ്ടത്തെ സങ്കല്‍പ്പങ്ങള്‍
പലരും വിഡ്ഢിത്തരമെന്നു പുച്ഹിച്ച കാര്യങ്ങള്‍


എത്ര എത്ര പൊട്ട ചോദ്യങ്ങള്‍
ഇന്നതെല്ലാം സാധാരണ കാര്യങ്ങള്‍ ആയി
എല്ലാം യാഥാര്‍ത്ത്യം ആകുംപോലുള്ള സന്തോഷം
ആരാ ഈ സുഹൃത്ത്


വിളിക്കാതെ ഏതു നേരം വേണമെങ്കിലും
നമ്മുടെ മനസ്സിലേക്ക് കടന്നു വരാന്‍ സാധിക്കുന്നത്‌ ആര്‍ക്കാണോ
അതാണ് സുഹൃത്ത്‌
ഒരു ലേബലിലും ഒതുക്കാന്‍ പറ്റാത്തത്
അതാണ് സുഹൃത്ത്
നിര്‍വ്വചിക്കാനകാത്ത ഒരേയൊരു ബന്ധമാണത്‌
അച്ഛന്‍ അമ്മ ഏട്ടന്‍ അനിയന്‍ അനിയത്തി ചേച്ചി
അമ്മാവന്‍ അമ്മായി അപ്പുപ്പന്‍ അമ്മുമ്മ
ഭാര്യ ഭര്‍ത്താവ് മകന്‍ മകള്‍ മരുമകള്‍
പിന്നെ പലവിധം ബന്ധുക്കള്‍
പുറത്തു കാമുകന്‍ കാമുകി കൂട്ടു കാരന്‍ കൂട്ടുകാരി
ഗുരുക്കള്‍ സഹപാഠികള്‍ സഹയാത്രികള്‍ കോവര്‍ക്കേഴ്സ്
ഇവരില്‍ സുഹൃത്ത്‌ എവിടെ
പക്ഷെ ഇവരിലാരെയും സുഹൃത്താക്കി മാറ്റാനും പറ്റും
അതാണ് സുഹൃത്ത്
എനിക്കെവിടെയാ സുഹൃത്തുക്കള്‍
ഉണ്ടായിരുന്നു
പക്ഷേ അതൊരു കാലമായിരുന്നു
ഭാഷ പോലും ഉപയോഗിക്കണ്ടാത്ത ഒരവസ്ഥ
ഒറ്റ കംപ്യുട്ടരിന്റെ രണ്ടു മോണിറ്റര്‍ മാതിരി
പക്ഷെ ആ പാവത്തിനെ വിധി കൊണ്ടു പോയി
ഇതൊന്നും കാണാന്‍ പറ്റിയില്ല
അവന്‍റെ വീട്ടുകാര്‍ ഓര്‍ക്കുന്നതിലും കുടുതല്‍
ഇന്നും ഞാനവനെ ഓര്‍ക്കും
അവിടുന്നിങ്ങോട്ടു സ്പെഷലിസ്റ്റു സുഹൃത്തുക്കള്‍ക്കായി ആവശ്യം
ഇന്നു എല്ലാം സ്പെഷലിസ്റ്റു മയമല്ലേ
എന്‍റെ സുഹൃത്ത്‌ ആര്
വി ഷേണായി വക്കച്ചന്‍ ഷംസുദീന്‍ പ്രഭാകരന്‍ രവി
ലക്ഷ്മണന്‍ മണി കൈമള്‍ ശാരംഗന്‍ സുലെയ്മാന്‍ സുന്ദരന്‍
പ്രസാദ്‌ പുരുഷന്‍ ബാലന്‍ സുഗതന്‍ പാപ്പച്ചന്‍ റഷീദ്
മുരളി ശശി സരള റോയി
ഗിരിജന്‍ സോമന്‍ മത്തായി
ശശി ജയിംസ് ശ്രീ റഷീദ് പിള്ള വര്‍മാനി
കോഹ്ലി പദ്മ കിഷന്‍ ആലം ഇസ്രയേല്‍
സുരേന്ദ്രന്‍ സദാശിവന്‍ ഉദയന്‍
ശശി മോഹന്‍ ബാബു ശര്‍മ ചവള ശശാങ്കന്‍
ഡേവീസ് പ്രസാദ്‌ സ്റീഫന്‍ പരേര ജീസന്‍
ദീപ
ബാക്കി വലിയൊരു ജനക്കുട്ടം